Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Magnitude 4.9

ഡ​ൽ​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​ച​ല​നം; പ്ര​ഭ​വ​കേ​ന്ദ്രം ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും നേരിയ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി 10:20-ഓ​ടെ​യാ​ണ് പ്ര​ഭാ​വം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി ആ​ണെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി സ്ഥി​രീ​ക​രി​ച്ചു.

രാ​ത്രി 10:40-ഓ​ടെ​യാ​ണ് സീ​സ്മോ​ള​ജി കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ​ത്. ഇ​തി​നി​ട​യി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട കാ​ര്യം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രം​ഗ​ത്തെ​ത്തി. നി​ല​വി​ൽ ആ​ള​പാ​യ​മോ വ​ലി​യ തോ​തി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Latest News

Corehub Up